Sunday 17 February 2013

ഒരു 1950 മലപ്പുറം ലവ് സ്റ്റോറി

" ജ്ജ് ന്‍റെ  ഖല്ബാണ്...."
അയാള്‍ അവളുടെ കണ്ണുകളില്‍ നിന്നും കണ്ണെടുക്കാതെ പറഞ്ഞു ...

"ക്ക്  നാണാവ്ണ്.."
അവള്‍ ലജ്ജയോടെ കണ്ണുപൊത്തി.

"തിലെന്താ ത്ര നാണിക്കാന്‍ ?"
അവളുടെ കൈകള്‍ മാറ്റികൊണ്ട് അയാള്‍ ചോദിച്ചു ..
.
"ന്നാലും .."
 ലജ്ജയോടെ അവള്‍ തല താഴ്ത്തി.

"ന്നാ ശരി ഞാമ്പോവാണ്...'
അയാള്‍ പുറം തിരിഞ്ഞു നിന്നു.

"നിക്കിങ്ങള് .."അവള്‍ അയാളുടെ കൈ പിടിച്ചു .
അവരുടെ കണ്ണുകള്‍ തമ്മില്‍ ഉടക്കി .
കുറച്ചു നേരം രണ്ടുപേരും പരസ്പരം മറന്നു അങ്ങിനെ നിന്നു ..

"ങ്ങളോട് മ്ലൊരു കാരിയം ചോയിക്കട്ടെ ?
ഒടുവില്‍  അവനോടു  അവള്‍ ചോദിച്ചു .

"ചോയിച്ചോ.."

"ങ്ങക്ക് ദേസിയം വരോ ?"

"ജ്ജ്  ചോയിക്ക്ണ്ടെങ്കി ചോയിക്ക്‌ .."അയാള്‍ ദേഷ്യപ്പെട്ടു.

"ന്ന മ്മള് ചോയിക്കുന്നില്ല.."
അവള്‍ കെറുവിച്ചു

അയാള്‍ വന്ന ദേഷ്യം കടിച്ചമര്‍ത്തി മുഖത്ത് ചിരി വരുത്തി പറഞ്ഞു ..
"ജ്ജ് ന്‍റെ  ഖല്ബല്ലേ ജ്ജ്  ചോയിക്ക്‌ .. "

"ങ്ങളെ ഖല്‍ബില് ഞാനെത്താ ചെയ്നെ?"

"അനക്കറിയില്ലേ? "
അയാള്‍ അത്ഭുതം കൂറി ..
"ജ്ജ് അബടെ ഇര്ന്ന്‍ പത്തിരീം കോയികരീം ണ്ടാക്കണ്ണ്‍ .."

" പിന്നെ ..ക്ക് പ്പോ അബടെ രുന്ന്‍ണ്ടാക്കാഞ്ഞിട്ടാ ..ഇങ്ങള് ആളെ എടങ്ങാറാക്കാണ്ടേ പൊയികോളി..."
അവള്‍ മുഖം കോട്ടി.

"അപ്പൊ അനക്ക് ദൊന്നും അറിയൂലാ..? "
അയാള്‍ അവളെ കളിയാക്കി ചിരിച്ചു..

"ന്ത്‌ ..?"
അവള്‍ ചോദ്യഭാവത്തില്‍ അയാളെ നോക്കി പുരികം ഒടിച്ചു.

"ബെറ്തെല്ല അന്നെല്ലാവരും പൊട്ടത്തിന്ന് വിളിക്ക്ന്നത് ..
ഡി ..ആണിന്‍റെ ഖല്ബിക്ക്ള്ള വഴി ഓന്‍റെ പളേള കൂടിയാണ് ന്ന് ജ്ജ് കേട്ടിട്ടില്ലേ? അതെങ്ങെനെ അനക്ക് വല്ല വികരന്ടെങ്കിലല്ലേ?"

"തന്നേ..ക്ക് അറിയണ്ടേ ?മ്മള് അതിന് കൂളില്പോയിട്ടില്ലല്ലോ ?
അവള്‍ സങ്കടപ്പെട്ടു ...
പെട്ടന്ന് തന്നെ ആ സങ്കടം സന്തോഷത്തിലേക്ക് വഴി മാറി.
"ന്നാലും ക്ക് പെരുത്ത്‌ സന്തോസായി ...ഇപ്പോക്ക് ഉറപ്പയിനു ങ്ങളെ ഖല്‍ബില് മ്മള്ളാന്ന്ന്നു..ന്നി ങ്ങള് അടിച്ചിറക്കിയാലും ഞാമ്പുവൂലാന്ന്‍ ..ന്താ ന്നറിയ്യോ? ന്നെ പോലെ പത്തിരീം കോയികരീം ണ്ടാക്കാന്ന് ഈ മലപ്പുറം രാജ്യത്ത് മ്മള് മാത്രേള്ള് .."
ഒരു യുദ്ധം ജയിച്ച പോരാളിയുടെ സന്തോഷത്തോടെ അവള്‍ അവനെ പുണര്‍ന്നു .




76 comments:

  1. അത് ജോറായി ,,,ഇക്കാ പെണ്ണിന്റെ നാണോം ഓന്റെ നോട്ടോം പെരുത്ത്‌ ഇഷ്ടായി ,,പള്ള നെറച്ച് പത്തിരീം കോഴിക്കറീം തിന്ന സുഖം ,,,,,,ഇങ്ങളെഴുതി മറിചോളിന്‍,, നമ്മളൊക്കെ ഇങ്ങടഒപ്പം ഉണ്ട്,,,,,,,,

    ReplyDelete
    Replies
    1. ങ്ങളൊക്കെ ണ്ടെങ്കില് മ്മള് മുനോട്ടെന്നെ ന്ന്...

      Delete
  2. സംഗതി പെരുത്തിഷ്ടായിട്ടാ...

    ReplyDelete
  3. നന്നായിട്ടുണ്ട്...

    ReplyDelete
  4. ജ്ജ് ആളുസാറാണല്ലോ പെണ്ണെ! ഇച്ച്ച്ചീ കഥ നല്ലോം പറ്റി!

    ReplyDelete
    Replies
    1. മാസ്സേ മ്മക്ക് ത്ര ബിബരേള്ളൂ ... അത് മ്മള് വച്ച് കാച്ചി..:)

      Delete
  5. ഇഞ്ഞിപ്പൊ ഞമ്മളെന്ത്‌ പറ്യാന. സംഗതി ഉഷാറായീന്ന് പറ്‌ഞ്ഞാ പൊരെ..

    ReplyDelete
    Replies
    1. ക്ക് പെരുത്ത്‌ സന്തോസായി...

      Delete
  6. സൂപ്പറായി ട്ടാ :)

    ReplyDelete
    Replies
    1. സുപ്പെര്‍ ന്ന ന്താ ?മ്മള് കൂളില് പോയിട്ടില്ലാ..

      Delete
  7. മ്മടെ ഖല്‍ബീന്ന് ഈ പത്തിരീം കോയീന്റേം കഥ പറഞ്ഞ പെണ്ണ് എറങ്ങിപ്പോണില്ലാട്ടാ...

    ReplyDelete
    Replies
    1. പത്തിരീം കോയികരീം ന്‍റെ ഒപ്പം സുലൈമാനി കൂടി വേണാരുന്ന്‍ ..

      Delete
  8. ഉസാറാക്കണ്

    ReplyDelete
    Replies
    1. ങ്ങളൊക്കെ പറഞ്ഞപ്പോ മ്മക്ക് സന്തോസായി..

      Delete
  9. പത്തിരീം കോയിക്കറീം പിന്നെ ഇച്ചിരി മൊഹബത്തും... ണ്ടെങ്കി ആരാ ബീന്ന് പോകാത്തത്


    ഇസ്തായി ... സന്തോസായി

    ReplyDelete
    Replies
    1. അയന്നെന്ന്‍ മ്മള്ളും പറഞ്ഞതെയ് ..

      Delete
  10. സുലൈമാനിന്‍റെ ഉള്ളില്‍ മുഹബത് ആണെന്ന് കേട്ടിട്ടുണ്ട്.. ഇതിപ്പോ പത്തിരീന്റേം കോയികരീന്‍റെ ഉള്ളിലും ഇതാരുന്നല്ലേ...

    ReplyDelete
    Replies
    1. മം... ഇക്കും ഇപോള തു അറിഞ്ഞേ...

      Delete
  11. ന്‍റെ മമ്പറ തങ്ങളെ ന്തോക്കായാ ഈ പെമ്ബ്രന്നോള്‍ എയുതീത്‌ ഖല്ബില്‍ക്ക് ഉള്ള വജ്ജ് വയട്ടിലാനന്നോ
    ഇനിക്ക് വയ്യ കൊള്ളാം

    ReplyDelete
    Replies
    1. ഓന്‍റെ ഖല്ബില്ക്ക് ള്ള ബഴി വയിട്ട്കൂടെ ആയതിനു മ്മല്ലെന്ത് ചെയാന്നാ?

      Delete
  12. മൊഹബ്ബത്തീക്ക്ള്ള ബജ്ജ് ഒരൊന്നൊന്നര ബജ്ജാ... ഇച്ച് ബജ്ജ..! അജ്ജപ്പന്റെ പജ്ജിന്റെ നെജ്ജ് കജ്ജിമ്മേലായിട്ട് കെഗ്ഗീട്ടും കെഗ്ഗീട്ടും പോണില്യാന്റെ ജ്ജാത്ത്വോ...!
    നന്നായിട്ടുണ്ട്... :D

    ReplyDelete
    Replies
    1. മലപ്പുറം രാജ്യത്ത് പത്തിരീം കോയികരീംണ്ടാക്കി മ്മളെ തോപ്പിക്കാന്‍ ആരുള്ളത് .. :)

      Delete
  13. പത്തിരീം കോയിക്കറീം വേണം

    ReplyDelete
    Replies
    1. ഇങ്ങളു പെരക്ക് ബെരി..നല്ല പത്തിരീം കോയിക്കറീം ണ്ടാക്കി തരാ ...

      Delete
  14. ആണിന്‍റെ ഖല്ബിക്ക്ള്ള വഴി ഓന്‍റെ പളേള കൂടിയാണ് ന്ന് ജ്ജ് കേട്ടിട്ടില്ലേ? അതെങ്ങെനെ അനക്ക് വല്ല വികരന്ടെങ്കിലല്ലേ?" പത്തിരീം കോഴിക്കറീം കഴിച്ച മാതിരി

    ReplyDelete
    Replies
    1. അതന്നെ അന്ബരിക്കാ മ്മളും പറയനെ..ഓര്ക്കു മനസിലാബെണ്ടേ?

      Delete
  15. പത്തിരിപോലെ നൈസായ ഈ കഥ ഇച്ച് ഇഷ്ടായി.



    "ബെറ്തെല്ല അന്നെല്ലാവരും പൊട്ടത്തിന്ന് വിളിക്ക്ന്നത് ..
    ഡി ..ആണിന്‍റെ ഖല്ബിക്ക്ള്ള വഴി ഓന്‍റെ പളേള കൂടിയാണ് ന്ന് ജ്ജ് കേട്ടിട്ടില്ലേ? അതെങ്ങെനെ അനക്ക് വല്ല വികരന്ടെങ്കിലല്ലേ?"

    ReplyDelete
  16. ബായിച്ചിട്ട്‌ പെരുത്ത്‌ തന്തോയാരിക്ക്നു

    ആശംസകള്‍

    ReplyDelete
    Replies
    1. ക്കും സന്തോസായി ...

      Delete
  17. റബ്ബേ ഓള് ന്നലെ ബെളമ്പിയ പത്തിരീം കോയിക്കറീം ഇന്നും പുത്തനയിരിക്കണ്....
    പെരിത്ത് ഇസ്റ്റായി ..... അനക്ക് ബേണ്ടി ഒരു പാട്ട് ...
    കോയി ... കുണുക്കിട്ട കോയി ....
    പത്തിരി .... പരത്തിയ പത്തിരി ....

    ReplyDelete
    Replies
    1. അതാ മ്മള് പറഞ്ഞത് ആണിന്‍റെ ഖല്ബിക്ക് ല ബയി ബയറ്റി കൂടെ ആന്നുന്ന്‍ ...ഇപ്പ ഇങ്ങക്ക് മണ്ടേ കേരിയോ ?? :)

      Delete
  18. ഇത് കൊള്ളാട്ടോ ...അപ്പൊ കെട്ടിയോനെ വീഴ്ത്താന്‍ നമ്മള് പത്തിരി ഇണ്ടാക്കാന്‍ പഠിക്കാന്‍ പോവേണ് :)..

    ReplyDelete
    Replies
    1. ബേഗം പഠിച്ചോളി...മ്മള് വേണങ്കി പഠിപ്പിച്ചു തരാ ... :)

      Delete
  19. 'പത്തിരീം കോയിക്കറീം കയിക്കാന്‍
    ഇനിയും വരുന്നുണ്ട് '

    ReplyDelete
  20. സംസാരഭാഷയില്‍ കൂടി ഒരു ചെറിയ ലോകം എന്നാല്‍ ആശയത്തില്‍ വളരെ വലുതുമായ ഒരു പശ്ചാത്തലം അവതരിക്കുന്നതിലുള്ള കയ്യടക്കം ശരിക്കും വായനക്കാരനെ അമ്പരപ്പിക്കുന്നു. മൊഞ്ചുള്ള വാക്കുകളില്‍ മൊഹബ്ബത്തും നാണവും ഒളിപ്പിക്കുന്ന ആ കാലം ഇനിയെവിടെ കാണും....! ശരിക്കും അഭിനന്ദനര്‍ഹം സൃഷ്ടാവിന്റെ ഈ സൃഷ്ടി. !

    ReplyDelete
  21. ജോറായിട്ടുണ്ട്.....

    പത്തിരിയേ.....

    ReplyDelete
  22. അസൂയ ജനിപ്പിക്കുന്ന രീതിയില്‍ സംസാര ഭാഷ പുനരാവിഷ്കരിച്ച്ചിരിക്കുന്നു. അടിപൊളി ആയിട്ടുണ്ട്‌ , കേട്ടോ ...

    ReplyDelete
  23. ആണിന്‍റെ ഖല്ബിക്ക്ള്ള വഴി ഓന്‍റെ പളേള കൂടിയാണ് ന്ന് ജ്ജ് കേട്ടിട്ടില്ലേ?

    എനിക്കിത് ചിലപ്പോക്കെ സത്യാന്ന് തോന്നീക്കി.........

    ReplyDelete
  24. പത്തിരീം കോയിക്കറീം പിന്നെ കൊറേ മൊഹബ്ബത്തും!!!

    nice!!!

    ReplyDelete
  25. ബഷീറിനെ വായിച്ചതു പോലുള്ള ഒരു സുഖം..

    ReplyDelete
  26. നന്ദി ...
    ഒരു തുടക്കകാരിക്ക് കിട്ടാവുന്നതില്‍ കൂടുതല്‍ പ്രോത്സാഹനം തന്ന എന്‍റെ എല്ലാ സുഹൃത്തുക്കള്‍ക്കും എന്‍റെ നന്ദി ...ഒരു പാട് ഒരു പാട് സ്നേഹത്തോടെ..

    ReplyDelete
  27. രസായിട്ടുണ്ട് ദീപാ:)

    ReplyDelete
  28. നന്നായിട്ടുണ്ട് ആശംസകള്‍ ..

    ReplyDelete
  29. നന്ദി അനാമിക ,ഷാഹിദാത്ത.. :)

    ReplyDelete
  30. HRUDAYA VISHUDHIYULLA ORU PNAYAM VARACHU KAATTIYA CHECHIKK ആശംസകള്‍ SHAMSUDEEN THOPPIL
    www.hrdyam.blogspot.com

    ReplyDelete
  31. നന്ദി ഗിരീഷ്‌ മൂഴിപ്പാടം,ഷംസുദീന്‍ : )

    ReplyDelete
  32. മൊഞ്ചായി എഴുതീക്ക്ണ് .. പെരുത്ത്ഷ്ട്ടായി .. :)

    ReplyDelete
  33. ഇയ്ങ്ങള് ആളു ഉസാരാന് കേട്ട ....ആശംസകള്‍

    ReplyDelete
  34. ഉസാറായി. അമ്പതുകളില്‍ ഞമ്മളെ നാട്ടില് ആകെക്കൂടി ണ്ടായിട്ടുള്ള ഒരേയൊരു പ്രേമാത്. സംസ്യല്ല. ആശംസകള്‍

    ReplyDelete
  35. ന്നാലും ന്റെ കുട്ട്യേ കഥ ഉസാറായി. ജ്ജ് ഞമ്മള നാടിന്റെ മാനം കാത്തു. പത്തിരിം കോയിക്കറിം ബെക്കാനറിയാത്ത പെണ്ണിനെ കെട്ടീട്ടെന്തിനാല്ലെ?

    ReplyDelete
  36. മലപ്പുറം ലൗസ്റ്റോറി കോയിക്കോടൻ അലുവപോലെ ഇഷ്ടായിട്ടോ

    ReplyDelete
  37. ഇനിക്കീ ബര്‍ത്താനം ഇഷ്ട്ടായീ
    ആശംസകള്‍

    ReplyDelete
  38. ഡി ..ആണിന്‍റെ ഖല്ബിക്ക്ള്ള വഴി ഓന്‍റെ പളേള കൂടിയാണ് ന്ന് ജ്ജ് കേട്ടിട്ടില്ലേ? പെരുത്ത് ഇഷ്ടമായി...ആശംസകൾ

    ReplyDelete
  39. കൊയപ്പല്ല കോയാ..ങ്ങള് ഇഞ്ഞും പറഞ്ഞോളീം..

    ReplyDelete
  40. ലളിതം, സുന്ദരം
    ഇഷ്ടായി ട്ടോ...

    ReplyDelete
  41. ഹഹ .

    (താഴെ മലപ്പുറം കൊയിക്കറി തയ്യാറാക്കുന്ന വിധം കൂടെ ചേര്‍ക്കാമായിരുന്നു :P )

    ReplyDelete
  42. കൊള്ളാം.. എന്ന് പറഞ്ഞ് ചുരുക്കുന്നില്ല. മലപ്പുറം സ്ലാങ്ങിൽ തുടക്കം മുതൽ അവസാനം വരെ ഒരു ചെറിയ ത്രെഡ് കൊണ്ട് പോയി വായനക്കാരനെ രസിപ്പിച്ചു., ആശംസകൾ

    ReplyDelete
  43. പരസ്യത്തില്‍ പറയണ പോലെ “നല്ല മയമുള്ള പത്തിരീം,തട്ടുതകര്‍പ്പന്‍ കോയിക്കറിയും“ കഴിച്ച പോലെ....
    കലക്കി ദീപാ.

    ReplyDelete
  44. പ്രണയമല്ല..പ്രണയത്തിന്റെ മധുരം ..അത് ഇജ്ജിന്റെ ഭാഷയിൽ തന്നെ...ബഹുകേമം.. പെരുത്തിഷ്ടായ്യിട്ടോ..

    ReplyDelete
  45. ചെറിയൊരു തീം, രസകരമായി എഴുതി...

    ReplyDelete
  46. ഇതു വായിച്ചപ്പോള്‍ പത്തിരി തിന്നാനൊരു പൂതി..

    ReplyDelete
  47. ന്നാ ഇനി കൊയ്ക്കൊട്ടെക്ക് പോമ്പം ഞമ്മളും വരും ഇങ്ങളെ മലപ്പോറത്തെ പൊരേൽ..
    നിക്കും തരുഒ ഇച്ചിരി പത്തിരീം കൊയിക്കറീ ...

    ReplyDelete