Sunday, 10 February 2013

കാത്തിരിപ്പ്

ഒരിക്കല്‍ എന്‍റെ കൈകള്‍ നെഞ്ചോടു ചേര്‍ത്ത് അവന്‍ എന്നോട് പറഞ്ഞു ..
"ജന്മജന്മാന്തരങ്ങളായി നമ്മള്‍ ഒന്നായിരുന്നു..."
അവിശ്വസനീയതയോടെ ഞാന്‍ അവന്‍റെ കണ്ണുകളിലേക്ക് നോക്കി..
അവിടെ ഞാന്‍ ഞങ്ങളുടെ മുന്‍ ജന്മങ്ങള്‍ കണ്ടു..
കാലം ഒരു തീവണ്ടിയുടെ വേഗത്തില്‍ കൂകി വിളിച്ചു പാഞ്ഞു കൊണ്ടേ ഇരുന്നു..
ഏതോ ഒരു സ്റ്റേഷനില്‍ അവന്‍ ഇറങ്ങി പോയത് ഞാന്‍ ശ്രദ്ധിച്ചില്ല...
ജന്മനന്തരങ്ങളില്‍ 'അന്തരം' മാത്രം ബാക്കി ആയി..
ഇപ്പോള്‍ ഇവിടെ ഞാന്‍ കാത്തിരിക്കുന്നു ..
കാലമെന്ന തീവണ്ടിയില്‍ നിന്‍റെ വരവും കാത്ത്....

10 comments:

  1. മുജന്മ കൂട്ടിനെ കാത്തിരിക്കുന്ന യാത്രക്കാരി സഫല മാവട്ടെ കാത്തിരിപ്പ്

    ReplyDelete
    Replies
    1. ഈ ജന്മം മാത്രമെന്തിന്?? വരും ജന്മങ്ങളിലും അവനു മാത്രമായി കാത്തിരിക്കുന്നു...

      Delete
  2. കാത്തിരുപ്പ് ഒരു സുഖമുള്ള കാര്യമാണ്....

    ReplyDelete
    Replies
    1. ശരിയാണ് മധുരമുള്ള ഒരു വേദനയുണ്ടെങ്കില്‍ കൂടിയും..

      Delete
  3. താളുകള്‍ മറിയട്ടെ

    ReplyDelete
  4. ഞാനും കാത്തിരിക്കുകയാണ്‌. അവൻ വരുമോ ?

    ReplyDelete
    Replies
    1. യഥാര്‍ത്ഥ പ്രണയം തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ അവന്‍ വരും...

      Delete
  5. എന്നെകിലും തിരിച്ചറിയാതിരിക്കില്ല...........



    ReplyDelete
  6. തിരിച്ചറിയട്ടെ

    ReplyDelete