Sunday 10 February 2013

ആത്മരോഷം

മറ്റുള്ള FB users നെ പോലെ ഞാനും Delhi Gang rape ലെ കുട്ടിക്ക് വേണ്ടി രോഷം കൊണ്ടു..എന്നാല്‍ കഴിയുന്ന വിധം  ഞാന്‍ പ്രതികരിച്ചു..ഈ പോസ്റ്റ്‌ കാണുന്ന വരെ...
ഈ പോസ്റ്റ്‌ കണ്ടപ്പോള്‍ ഒരു നിമിഷം ഞാന്‍ എന്നെ കുറിച്ച് ആലോചിച്ചു..
ഈ കടന്നു പോകുന്ന ആളുകളില്‍ ഒരാള്‍ ഞാന്‍ ആയിരുന്നെങ്കില്‍ ഞാന്‍ എങ്ങനെ ഈ അവസ്ഥയോട് പ്രതികരിക്കും??
ഉത്തരം എന്‍റെ മുന്നില്‍ തന്നെ ഉണ്ടായിരുന്നു...

ആ ചിത്രത്തിന്‍റെ രൂപത്തില്‍.....
ഞാന്‍ ആ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുമായിരുണോ?? ആ കുട്ടിയുടെ നാണം മറയ്ക്കാനെങ്കിലും ഞാന്‍ എന്‍റെ ചുരിദാറിന്‍റെ ഷാള്‍ കൊടുക്കുമായിരുനോ??? ഇല്ല....
എല്ലാ വഴി പോക്കരയുംപോലെ ഞാനും ആ കുട്ടിയുടെ അവസ്ഥയില്‍ സങ്കടപ്പെട്ടു നടന്നകലുമായിരുന്നു....
അപ്പോള്‍ ആ കുട്ടിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും അത്മാവിനു ശാന്തി നേരാന്നും എനിക്ക് എന്ത് അവകാശം??
ഞാന്‍ മാത്രമല്ല എന്‍റെ ചുറ്റുംപാടും ഉള്ള പലവരും ഇങ്ങനയാന്നു പ്രതികരിക്കുക  എന്നും അറിയാം...
ചുരുക്കത്തില്‍ ആ കുട്ടിയുടെ മരണത്തിനു ആ കണ്ടു നിന്നവരും ഉത്തരവാദികള്‍ അല്ലെ???

ഞാനും നിങ്ങളും അടക്കമുള്ള ഈ സമൂഹം?? ...

No comments:

Post a Comment