Sunday, 10 February 2013

വെള്ലാപള്ളി നടേശന് ഒരു കത്ത്

വെള്ലാപള്ളി നടേശന് ഒരു തുറന്ന കത്ത്..
അങ്ങയുടെ പ്രസംഗം കേട്ടു...വളരെ സന്തോഷം..
അങ്ങയുടെ പ്രസംഗത്തില്‍ പ്രയോഗിച്ച ചില പ്രധാന ഭാഗങ്ങള്‍ ഞാന്‍ ഇവിടെ പറഞ്ഞോട്ടെ???
ജാതി പറയേണ്ട സ്ഥലത്ത് ജാതി പറയണം..അവകാശങ്ങള്‍ പിടിച്ചു വാങ്ങണം..
ഞാന്‍ ചോദിച്ചോട്ടെ? 
ഒരു ജാതി ഒരു മതംഎന്ന് പറഞ്ഞ മഹാ ഗുരുവിന്‍റെ  പേരില്‍ തുടങ്ങിയ ഒരു പ്രസ്ഥാനത്തിന്‍റെ തലപ്പത്ത് ഇരുന്നു കൊണ്ടാണോ  അങ്ങ് ഇങ്ങനെ പ്രസംഗിക്കുന്നത്??
ഇനി അങ്ങ് കസേര കളിക്ക് കച്ച കെട്ടുകയാണ് എങ്കില്‍ അതില്‍ എന്തിനു ജാതി വലിച്ചിഴക്കുന്നു??
പിന്നെ അങ്ങ് പറഞ്ഞ അവകാശം ...

അങ്ങ് ഉദേശിച്ച അവകാശം എന്തെന്ന് എനിക്ക് മനസ്സിലായില്ല ..
എന്‍റെ കണ്ണില്‍ ശരാശരി കേരളലീയരുടെ  അവകാശങ്ങളും ആവശ്യങ്ങളും എല്ലാം ഒന്ന് തന്നെയാണ്..

കറണ്ടും വെള്ളവും മുടക്കം ഇല്ലാതെ  കിട്ടുക...നിത്യപയോഗ സാധനങ്ങളുടെ വിലകയറ്റം നിയന്ത്രിതമാക്കുക.
ഇതില്‍ കൂടുതല്‍ ഒന്നും തന്നെ ഒരു ശരാശരി കേരളിയന്‍ ആഗ്രഹിക്കുന്നില്ല എന്ന് ഞാന്‍ വിചാരിക്കുന്നു .....
അത് കൊണ്ടു തന്നെ അങ്ങ് ഉദേശിച്ച അവകാശങ്ങള്‍ വ്യക്തമാക്കിയാല്‍ കൊള്ളാം..

ഇതില്‍ എന്തിനു വേണ്ടി ആണ് ജാതി പറയേണ്ടു എന്നും ..

2 comments:

  1. ചാലിയം കടപ്പുറം കാണാന്‍ പോകുമ്പോള്‍ റോഡരികില്‍ മനോഹരമായ ചെറിയൊരു അമ്പലം അമ്പലത്തിന്റെ മതിലില്‍ മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് മഞ്ഞ തുണിയില്‍ എഴുതിവെച്ചിരിക്കുന്നു കണ്ടപ്പോള്‍ സന്തോഷം തോന്നി,പക്ഷേങ്കില് സന്തോഷത്തിന് ആയുസ്സ് കുറവായിരുന്നു അപ്പോയോക്കും മനസ്സില്‍ തുഷാര്‍ വെള്ളാപ്പള്ളി പത്രക്കാരന്റെ ചോദ്യത്തിന് ജാതി ചോതിച്ചു മതം മനസ്സിലാക്കി മറുപടി പറയുന്നത് ഓര്‍മ്മ വന്നു

    ReplyDelete
  2. എനിക്ക് മനസ്സില്‍ ആവാത്തത് സ്വൊന്തം അവകാശങ്ങള്‍ നേടാന്‍ എന്തിനു മഹാത്മ്മകളെ വലിച്ചിഴയ്ക്കുന്നു എന്നാണ്

    ReplyDelete