ഇതു കാലമെന്ന രണാങ്കണം ..
ഞാനതിലെ പോരാളി .
ജീവിതം യാഥാര്‍ത്ഥ്യമെന്ന അസ്ത്രം തൊടുക്കുന്നു ...
ഞാനോ മിഥ്യയെന്ന പരിചയാല്‍ തടുക്കുന്നു ..
ആത്മ ബലി നടന്നിരിക്കുന്നു
ഇവിടെയെന്‍ മനതാരില്‍
ഇതെന്‍ വേഷം മാത്രം .
കണ്ടാര്‍ത്തു അട്ടഹസിക്കാതെ ഹേ ജീവിതമേ ..
ഭവാന്‍ തന്‍ പാദസ്പര്‍ശം കൊതിക്കും
അഹല്യയാണിന്നു ഞാന്‍
യുഗങ്ങളിനിയെത്ര കാക്കണമെന്‍ മോക്ഷത്തിനായി
ആദിത്യ കിരണങ്ങള്‍ ഏറ്റു ഞാന്‍ തളരുന്നു
വജ്രായുധം തൊടുക്കുന്നു ഇന്ദ്രന്‍
മഴമേഘങ്ങള്‍ ശരങ്ങള്‍ ഉതിര്‍ക്കുന്നു
വസന്തം ,ശിശിരം പിന്നെ വര്‍ഷം ,
കാലം തന്‍ആടകള്‍ മാറുന്നു ..
ശിലയെങ്കിലും എനിക്കുമൊരു
മനമുണ്ടെന്നോര്‍ക്കുക യുഗമേ ..
ഋതുക്കള്‍ കൊഴിയുന്നത് ഞാനറിയുന്നു
പുതിയ നാമ്പുകള്‍ പിറക്കുന്നതും അറിയുന്നു
എന്നിട്ടും എന്‍ ഭവാന്‍ മാത്രം
എന്തേ അണയുന്നില്ല
സാഗരസംഗമം കൊതിച്ചിരിന്നു ഞാന്‍
വറ്റി വരണ്ടിരിക്കുന്നു ഞാനെന്ന നദി
ചത്തൊടുങ്ങിയിരിക്കുന്നു എന്നിലെ മോഹങ്ങള്‍
ഇനിയൊരു സാഗര സംഗമം അതെനിക്കിനി അന്യമോ ?
മോക്ഷമരുളിയാലും എന്‍ പ്രാണനാഥാ
താമസമരുതേ ഇനിയും ..
പുതിയ നാമ്പുകള്‍ പിറക്കുന്നതും അറിയുന്നു
ReplyDeleteഎന്നിട്ടും എന്‍ ഭവാന്‍ മാത്രം
എന്തേ അണയുന്നില്ല ................
ജീവിതമല്ലേ, കാത്തിരിക്കുക
ആശംസകൾ
കാത്തിരിക്കുന്നു...നന്ദി ഷാജു .
Deleteഒരു പാദ സ്പര്‍ശം ആണ് ഇവിടെ മോക്ഷപ്രാപ്ത്തിക്ക് വേണ്ടി കാത്തിരിക്കുന്നത്
ReplyDeleteഎല്ലാത്തിനും അതിന്‍റെതായ സമയം ആദ്യമേ നിശ്ചയിക്കപെട്ടു കഴിഞ്ഞിരിക്കുന്നു സമയമായാല്‍ എല്ലാം മുറപ്പോലെ നടക്കും ആശംസകള്‍
ഈശ്വരന്‍ നിശ്ചയിച്ചത് ആര്‍ക്കും മാറ്റാന്‍ പറ്റിലല്ലോ..
Deleteകവിത വായിച്ചു. ശുഭപ്രതീക്ഷയാണല്ലോ നമുക്ക് ആവശ്യം. അക്ഷരത്തെറ്റുകൾ ഒഴിവാക്കുക. ഭാവുകങ്ങൾ
ReplyDeleteശുഭപ്രതീക്ഷയോടെ കാത്തിരിക്കുന്നു
Deleteക്ഷമിക്കണം അക്ഷരതെറ്റുകള്‍ ശ്രദ്ധിച്ചില്ല ..തിരുത്തിയിട്ട് ഉണ്ട്. നന്ദി :)
DEAR CHECHI VATTI VARANDA NADI NIRAKAVINJOZHUKAAN PEMAARI SHAKTHIYAAYI AARTHATTAHASICHU PAITHU THIMRKKATTE ആശംസകള്‍
ReplyDeleteSNEHATHTHODE PRAARTHANAYODE SHAMSUDEEN THOPPIL
www.hrdyam.blogspot.com
നിറഞ്ഞു ഒഴുകട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു.നന്ദി ഷംസുദീന്‍
Delete"ശിലയെങ്കിലും എനിക്കുമൊരു
ReplyDeleteമനമുണ്ടെന്നോര്‍ക്കുക യുഗമേ ..." നല്ല വരികള്‍.
ശുഭ പ്രതീക്ഷയോടെ കാത്തിരിക്കാം, നല്ലൊരു നാളേക്കായി.
നന്ദി മുബി
ReplyDeleteജീവിതം യാഥാര്‍ത്ഥ്യമെന്ന അസ്ത്രം തൊടുക്കുന്നു ...
ReplyDeleteഞാനോ മിഥ്യയെന്ന പരിചയാല്‍ തടുക്കുന്നു ..
..
..
ഞാന്‍ എന്ന വാക്കിനോളം മിഥ്യാ സങ്കല്‍പ്പം കലര്‍ന്ന മറ്റൊരു വാക്കിനിയേത് ?
നല്ല വരികള്‍ ... നല്ല ചിന്തകള്‍ ... ആശംസകളോടെ
നന്ദി പ്രവീണ്‍
DeleteThis comment has been removed by the author.
Deleteഅഹല്യക്ക് മോക്ഷം ലഭിക്കട്ടെ!
ReplyDeleteകാത്തിരിക്കുന്നു അഹല്യ ...നന്ദി : )
Deleteആശംസകള്‍ ...വീണ്ടും വരാം
ReplyDeleteനന്ദി :)
Deleteകാത്തിരിക്കുക...........വരും വരാതിരിക്കും..............പ്രതീക്ഷകളസ്തമിക്കുമോ..........
ReplyDeleteവരും എന്ന പ്രതീക്ഷയിലാണ് അഹല്യയുടെ ജീവിതം.ഇല്ലെങ്കില്‍ അഹല്യ ഉണ്ടാകുമോ ?
Deleteനന്നായിട്ടുണ്ട്. കവിതയായതിനാല്‍ കൂടുതല്‍ അഭിപ്രായം പറയാനറിയില്ല. ആശംസകള്‍..
ReplyDeleteEnte ooham thettiyilla.. oru veerangana thanne.. pakshe pinne engine oru bhakthi margam koodi?
ReplyDeletebhakthi alle namale ella sankadangalilil ninum kara kayattunathu?njan angana viswasikkunnu ..:)
Deleteദീപാ ഞാനും കാത്തിരിക്കുന്നു ...ഒരു അഹല്യ ആയി....
ReplyDeleteനന്ദി :)
Deletevarikal nannaayirikkunnu
ReplyDeleteivide ithaadyam
veendum yezhuthuka
ariyikkuka
aashamsakal
വീണ്ടും കാത്തിരിക്കാം ആ സംഗമത്തിനായി,സ്വപ്നംകാണുക,കണ്ടുകൊണ്ടേയിരിക്കുക,ആശംസകള്‍
ReplyDeleteകണ്ടുകൊണ്ടേ ഇരിക്കുന്നു :)
Deleteജീവിതം യാഥാര്‍ത്ഥ്യമെന്ന അസ്ത്രം തൊടുക്കുന്നു...
ReplyDeleteഞാനോ മിഥ്യയെന്ന പരിചയാല്‍ തടുക്കുന്നു...
അങ്ങനൊരിക്കലും തടുക്കരുത് അതിനെ,
അങ്ങനെ തടുക്കുമ്പോഴാണ്, മോഹങ്ങളെല്ലാം ചത്തൊടുങ്ങുന്നത്.
ജീവിതം യാതാർത്ഥ്യമാണെന്ന് വിശ്വസിക്കുന്നവന്റെ സ്വപ്നങ്ങൾ മാത്രമേ മാത്രമേ,
പൂവണിയുകയുള്ളൂ....
പൂവണിയിക്കുകയുള്ളൂ...
ആശംസകൾ.
നന്ദി
Deleteകാത്തിരിപ്പ് ശുഭമായ് പര്യവസാനിക്കട്ടെ.... ആശംസകള്‍
ReplyDeleteപാദസ്പര്‍ശം, തന്‍ ആട പോലുള്ള വാക്കുകള്‍ ചേര്‍ത്തെഴുതിയാല്‍ നന്നായിരിക്കും എന്ന് തോന്നി..
തെറ്റ് തിരുത്തി സംഗീത് ..ശ്രദ്ധിച്ചിരുന്നില്ല :)
Deleteകവിതയുടെ ആദ്യഭാഗം കൂടുതല്‍ ഇഷ്ടപ്പെട്ടു. സുന്ദരം..
ReplyDeleteനന്ദി Jefu Jailaf
Deleteജീവിതം യാഥാര്‍ത്ഥ്യമെന്ന അസ്ത്രം തൊടുക്കുന്നു ...
ReplyDeleteഞാനോ മിഥ്യയെന്ന പരിചയാല്‍ തടുക്കുന്നു ..
നല്ല വരികള്‍ ... നല്ല ചിന്തകള്‍ ... ആശംസകളോടെ
നന്ദി :)
Deleteശിലയെങ്കിലും എനിക്കുമൊരു
ReplyDeleteമനമുണ്ടെന്നോര്‍ക്കുക യുഗമേ ..
:)
Deleteചില വരികള്‍ മനസ്സില്‍ തട്ടുന്നുണ്ട്..
ReplyDeleteആശംസകള്‍..
കാഴ്ച മുറിയുംവരെ കാത്തിരിക്കാം
ReplyDeleteആശംസകള്‍
നല്ല വരികള്‍ !
ReplyDeleteനന്ദി
ReplyDeletekochumol(കുങ്കുമം)
Gopan Kumar
Ashraf Ambalathu
:)
വിജ്രുംബിച്ചു !!
ReplyDeleteനല്ല എഴുത്ത്, വായനാസുഖം പകരുന്നു വെണ്ടുവോളം. വരാം വീണ്ടും ഈ വഴിക്ക്
ReplyDeleteനല്ല കവിതക്കെന്റെ ആശംസകൾ
ReplyDeleteതാമസമില്ലാതെ മോക്ഷം ലഭിക്കട്ടെ ..
ReplyDeleteനല്ല വരികള്‍
വളരെ മനോഹരമായ കവിത.
ReplyDeleteഒത്തിരി ഇഷ്ട്ടമായി.
ആശംസകൾ നേരുന്നു
സസ്നേഹം
www.ettavattam.blogspot.com
നല്ല കവിത എന്ന് വെറുതെ പറയുകയല്ല..ഇഷ്ടമായി..
ReplyDeletenalinadhalangal
വളരെ ഹൃദ്യം ഈ വരികള്‍
ReplyDeleteനന്നായി അവതരിപ്പിച്ചു
ഇഷ്ടമായി ഈ രചന
ആശംസകള്‍