Sunday, 10 February 2013

നഷ്ട സൌഹൃദം



പകുതി വഴിയില്‍ വച്ച് ഒരു തെറ്റിധാരണ കൊണ്ട് മാത്രം പിണക്കം നടിച്ചു കഴിയുന്ന എന്‍റെ പ്രിയ സുഹൃത്തിനു വേണ്ടി..
നിന്നിലെ ശരി ഞാന്‍ ആയിരുന്നു..
എന്നിലെ ശരി നീ യും..
ഏതോ ചിലന്തി വിരിച്ച വലയില്‍ കുടുങ്ങിയ രണ്ടു ഈയം പാറ്റകള്‍ മാത്രമായിരുന്നു നാം ..
അത് തിരുത്താന്‍ ഞാനോ നീയോ തയാറായില്ല ...
എന്‍റെ ശരിയില്‍ ഞാനും നിന്‍റെ ശരി യില്‍ നീയും നിന്നു..
ഇന്നു നഷ്ട പെട്ട ആ നല്ല ഫ്രണ്ട്നെ ആലോചിച്ചു ഞാന്‍ സങ്കടപെടുന്നു ...

എന്‍റെ ഒരു തെറ്റില്‍ എന്‍റെ നൂറു ശരികള്‍ നീ മറന്നു ...
പക്ഷെ എന്നും എന്‍റെ മനസ്സില്‍ നീ എന്‍റെ പ്രിയ സുഹൃത്ത് ആയിരിക്കും..അന്നും ...ഇന്നും ..എന്നും...നിനക്ക് പകരം വെയ്ക്കാന്‍ മറ്റൊരു നല്ല ഫ്രണ്ട് ഒരിക്കലും എനിക്ക് ഉണ്ടാവില്ല..


4 comments:

  1. ദീപ ,ഇന്നെത്തെ പുലരി നിന്‍റെ വരികളിലൂടെ ഉള്ള സന്ചാരമായിരുന്നു ....വളരെ നന്നായിടുണ്ട് ,ഇടക്കെപ്പോഴും നീ ഞാന്‍ തന്നെ അല്ലെ എന്ന് തോന്നി പോയി...ഇനിയും എഴുതുക ...വായിക്കാന്‍ ഞാന്‍ തയ്യാര്‍ ...

    ReplyDelete
  2. ഇന്ന് ഇപ്പൊ ആണീ ബ്ലോഗ് കാണുന്നത്.. കണ്ടതും ഈ പോസ്റ്റ്.. ഇതെന്റെ ജീവിതത്തിൽ നടന്ന.. ഇന്നുമെന്നെ നീറ്റുന്ന ഒരു സംഭവം.. അറിഞ്ഞ് കൊണ്ട് ഞാൻ തെറ്റ് ചെയ്തില്ലാ എന്നിട്ടുമെന്റെ സുഹൃത്തെന്നെ...

    ReplyDelete
    Replies
    1. തെറ്റ് എല്ലാവര്‍ക്കും സംഭവിക്കും .പക്ഷെ ചെയ്യാത്ത തെറ്റിന് ശിക്ഷിക്കപ്പെടുമ്പോള്‍ അത് സഹിക്കാന്‍ ആവില്ല.അത് പ്രിയ സുഹൃത്തില്‍ നിന്ന് ആവുമ്പോള്‍ വേദന കൂടും ..

      Delete