Sunday 10 February 2013

എന്‍റെ പ്രണയം

വാനം നോക്കി പറക്കാന്‍ ഞാന്‍ ആഗ്രഹിച്ചു...
പക്ഷെ ഞാന്‍ ബന്ധങ്ങളുടെ  തടവില്‍ ആയിരുന്നു..
ഒരിക്കല്‍ എന്‍റെ ആത്മാവ് എന്നോട് മന്ത്രിച്ചു..
വരൂ എന്‍റെ കൂടെ... 
ഞാന്‍ നിന്നോടൊപ്പം പറക്കാം..
നിനക്ക് തുണയായി തണലായി ഞാന്‍ നിന്നോടപ്പം ഉണ്ട്..
ഞാന്‍ ബന്ധങ്ങള്‍ വിട്ടു ആകാശം നോക്കി പറന്നു..
ഇടയില്‍ എപ്പോഴോ ഞാന്‍ തിരിഞ്ഞു നോക്കി ...
പക്ഷെ എന്‍റെ ആത്മാവിനെ കാണാന്‍ ഇല്ലായിരുന്നു
ചിറകറ്റു ഞാന്‍ നിലം പതിച്ചു...
 ഉയിര്‍ത്തെഴുന്നേല്ക്കാന്‍ ശ്രമിച്ചു,
ഒരു ഫീനിക്സ് പക്ഷിയെ പോലെ...
ഓരോ വട്ടവും ഞാന്‍ തളര്‍ന്നു വീഴ്ന്നു കൊണ്ടേ ഇരുന്നു..
ഇന്നും തളര്‍ന്നു വീണു കൊണ്ടേ ഇരിക്കുന്നു ...



4 comments:

  1. ഒരിക്കലും തളരരുത്. വീണ്ടും വീണ്ടും ശ്രമിച്ചു കൊണ്ടേ ഇരിക്കൂ...ലക്ഷ്യത്തില്‍ എത്തുന്നത് വരെ. "തോല്‍വിയാണ് വിജയത്തിലേക്കുള്ള ആദ്യ ചവിട്ടുപടി" എന്ന് പണ്ട് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്.

    Anyway Nice.....Keep Writing....All the best...

    Visit
    http://snehapoorvvam-shoukkathali.blogspot.com

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. ഓരോ വട്ടവും ഞാന്‍ തളര്‍ന്നു വീഴ്ന്നു കൊണ്ടേ ഇരുന്നു..
    ഇന്നും തളര്‍ന്നു വീണു കൊണ്ടേ ഇരിക്കുന്നു ...

    ഓരോ വട്ടവും തളർന്നു വീണുകൊണ്ടിരിക്കുമ്പോഴും, ഉയിർത്തെഴുന്നേൽക്കുന്നതിലല്ല.....
    പ്രണയത്തിൽ കിട്ടുന്ന ഓരോ അടിയിലും തളർന്ന് വീഴാതിരിക്കലിലാണ് വിജയം.
    ഈ കാര്യം പ്രണയത്തിൽ മാത്രമാണ് ട്ടോ.
    ആശംസകൾ.

    ReplyDelete