Sunday 10 February 2013

പ്രവാസി ‌കുഞ്ഞുങ്ങള്‍




നാടിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ വല്ലാതെ മഥിച്ചപ്പോള്‍ കുറച്ചു ബാല്യകാല സ്മരണകളുടെ കെട്ടു മക്കളുടെ മുന്നില്‍ വിളമ്പി..
പറങ്കിമാങ്ങയ്ക്ക്  കല്ലെറിഞ്ഞതും,പേരയ്ക്കയ്ക്ക് വേണ്ടി തല്ലുകൂടിയതും .. എല്ലാം എല്ലാം ...
"പറങ്കിമാങ്ങ ?? means??" മകന്‍റെ ചോദൃം.

Definition , wikiയില്‍ ഉണ്ടാവണേ എന്ന് പ്രാര്‍ത്ഥിച്ച് ഗൂഗിള്‍ ദൈവത്തിനെ സമീപിച്ചു.
ഭാഗൃം പറങ്കിമാങ്ങയുടെ ചിത്രം കണ്ടു പിടിക്കാന്‍ പറ്റി ..
അപ്പോളേക്കും അടുത്ത ചോദ്യം വന്നു..
"എന്നിട്ടെന്താ ഈ സാധനം ഇതു വരെ ലുലുവില്‍ കിട്ടാത്തെ??"
ചക്കച്ചുള മുതല്‍ വാഴപ്പിണ്ടി വരെ കിട്ടുന്ന ലുലുവില്‍ ഇതെന്തു കൊണ്ടു കിട്ടുന്നില്ല എന്നത് എന്നോട് ചോദിച്ചിട്ട് എന്ത് കാര്യം..!!


വേണ്ട ഈ വിഷയം മാറ്റാം... ഇത് അപകടം പിടിച്ചതാണ്..
മണ്ണപ്പം ചുട്ടുകളിച്ചത് പറയാം..
അതിനാവുമ്പോള്‍ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എന്‍റെ കൈയില്‍ തന്നെയുണ്ട് ...
പ്രതീക്ഷിച്ചപോലെതന്നെ മകന്‍റെ ചോദ്യം വന്നു..

"മണ്ണപ്പമോ? അമ്മ ഇതു വരെ ഞങ്ങള്‍ക്ക് ഉണ്ടാക്കി തന്നില്ലല്ലോ..!?"
അത് കഴിക്കാന്‍ ഉള്ളതല്ല, മണ്ണ് ചിരട്ടയില്‍ വെച്ച് കമിഴ്ത്തി ഉണ്ടാക്കി കളിയ്ക്കാണു ചെയ്യുക എന്ന് പറഞ്ഞു കൊടുത്തു..
അത് വരെ മിണ്ടാതിരുന്ന എന്‍റെ നാല് വയസുകാരി മകള്‍ ഒരു ചെറിയ സംശയം ചോദിച്ചു..
"എന്താ അമ്മേ 'ചിരട്ട'?"

ഒരു കാരൃം ദുഖത്തോടെ അതിലേറെ വേദനയോടെ ഞാന്‍ മനസിലാക്കി ..
എന്‍റെ മക്കള്‍ നാടിന്‍റെ ഗന്ധം മറക്കുന്നു..
എനിക്ക് ഓര്‍മ്മകളില്‍ നീന്തി തുടിക്കാന്‍ നല്ലൊരു ബാല്യമുണ്ട്....
പക്ഷെ എന്‍റെ മക്കള്‍ക്ക് ഓര്‍ക്കാന്‍ പോലും നല്ലൊരു ബാല്യം ഇല്ല.
അവരുടെ ലോകം ഈ flat ലെ നാലു ചുമരുകള്‍ക്കിടയിലെ TV യിലും ലാപ്‌ടോപ്‌ലും ഒതുങ്ങിയിരിക്കുന്നു..
നാട്ടില്‍ എത്തിയാല്‍ AC ഇല്ലാത്തതിനാല്‍ ഉറക്കം കിട്ടാത്ത മകനും ..
കറണ്ട് കട്ട്‌ വന്നാല്‍ പേടിച്ചു കരയുന്ന മകളും നാടിനെ മറന്നു തുടങ്ങിയിരിക്കുന്നു..
അവര്‍ പ്രവാസി കുഞ്ഞുങ്ങള്‍ ആയി മാറിയിരിക്കുന്നു.....
*

4 comments:

  1. നാടിന്റെ ഗന്ധം മറക്കുന്ന പ്രവാസി കുഞ്ഞുങ്ങള്‍

    ReplyDelete
    Replies
    1. മറന്നു തുടങ്ങിരിക്കുന്നു നാടിന്റെ നന്മയെ....

      Delete