Sunday 10 February 2013

പ്രണയനൊമ്പരം

നിന്‍റെ കുത്തുന്ന വാക്കുകള്‍ എന്നെ വേദനിപ്പിച്ചില്ല ...
കാരണം നീ പറഞ്ഞ മധുരമുള്ള വാക്കുകള്‍ മാത്രമായിരുന്നു എന്‍റെ മനസ്സില്‍..
കഠാര മുന കൊണ്ടെന്‍റെ ഹൃദയം നീ കോറി വരഞ്ഞു ..
എനിക്ക് വേദനിച്ചില്ല.. 
കാരണം എന്‍റെ ഹൃദയം നിന്നിലായിരുന്നു
നീ എന്നെ കരിനാഗങ്ങള്‍ക്കിടയിലേക്ക് എറിഞ്ഞു കൊടുത്തു..
ആ വിഷം എന്നെ തീണ്ടിയില്ല...
നീ തന്ന സ്നേഹാമൃത് എന്‍റെ കൈവശമുണ്ടായിരുന്നു..
ഒരിറ്റു സ്നേഹ ജലത്തിനായി വീണ്ടും നിന്നരികില്‍ ഞാന്‍ വന്നു..
തീ പാറുന്ന കണ്ണുകളോടെ നീ എന്നെ ശവംതീനികള്‍ക്കിട്ടു കൊടുത്തു..
അവയെന്നെ പിച്ചി ചീന്തി..
എന്‍റെ ഹൃദയം ഞാന്‍ പൊത്തി പിടിച്ചു...
അവിടെയാണ് നീ ഉള്ളത്...നിനക്ക് വേദനിച്ചാലോ..
വീണ്ടും ഞാന്‍ നിന്നെ തേടി വന്നു..
കാരണം എന്‍റെ എല്ലാ സ്വത്തും നിന്‍റെ സ്നേഹത്തിന്നു മുന്നില്‍ അടിയറവു വച്ചിരുന്നു..
പക്ഷെ നീ സ്നേഹത്തിന്‍റെ മറ്റൊരു കൂടും തേടി പോയി..
ഒടുവില്‍ മരണമെന്ന കൂട്ടുകാരന്‍റെ കൈ പിടിച്ചു ഞാന്‍ യാത്രയായി..
നിനക്ക് തരാന്‍ എന്‍റെ ജീവന്‍ മാത്രമേ എന്നില്‍ ശേഷിച്ചിരുന്നുള്ളൂ
അപ്പോളും ഞാന്‍ എന്‍റെ ഹൃദയം മുറുകെ പിടിച്ചിരുന്നു..

അടുത്ത ജന്മത്തില്‍ നിനക്ക് ഓര്‍ത്തെടുക്കുവാന്‍ വേണ്ടി...


3 comments:

  1. എന്‍റെ ഹൃദയം ഞാന്‍ പൊത്തി പിടിച്ചു...
    അവിടെയാണ് നീ ഉള്ളത്...നിനക്ക് വേദനിച്ചാലോ.....
    ഒടുവില്‍ മരണമെന്ന കൂട്ടുകാരന്‍റെ കൈ പിടിച്ചു ഞാന്‍ യാത്രയായി..
    നിനക്ക് തരാന്‍ എന്‍റെ ജീവന്‍ മാത്രമേ എന്നില്‍ ശേഷിച്ചിരുന്നുള്ളൂ
    അപ്പോളും ഞാന്‍ എന്‍റെ ഹൃദയം മുറുകെ പിടിച്ചിരുന്നു..

    അടുത്ത ജന്മത്തില്‍ നിനക്ക് ഓര്‍ത്തെടുക്കുവാന്‍ വേണ്ടി...... വായിച്ചു ഇഷ്ടമായി,ഈ വരികള്‍ കൂടുതല്‍ ഇഷ്ടായീ

    ReplyDelete