Sunday 10 February 2013

നടന്നത് മാനഭംഗമല്ല


ഇന്നലെത്തെ പത്രം കണ്ടപ്പോള്‍ എന്‍റെ ധാര്‍മ്മിക രോഷം ഒരു അഗ്നി പര്‍വതം കണക്കെ പൊട്ടി പുറപ്പെട്ടു... പിന്നെ രാവിലെത്തെ തിരക്കിനിടയില്‍ ആ ധാര്‍മ്മിക രോഷം തണുത്തുറഞ്ഞു .. ഇന്ന് വീണ്ടും ആ ധാര്‍മിക രോഷം മുള പൊട്ടി.. ഇടയ്ക്ക് ഇങ്ങനെ മുള പൊട്ടാറുണ്ടെങ്കിലും ചിലപ്പോള്‍ അത് അടക്കുകയാണ് പതിവ്.. അപ്പോളാണ് mr.ബസന്ത്ജിയുടെ വിധിന്യായം കേട്ടത്..('ജി' ബഹുമാനപൂര്‍വ്വം ചേര്‍ത്തതാണ്..
'തെണ്ടി 'എന്നൊക്കെ വിളിച്ച് ഞാന്‍ ഒരു ഗ്രാമീണന്‍ ആണ് ഗ്രാമീണ പദം ഉപയോഗിച്ചു എന്നു പറയാന്‍ ഞാന്‍ മന്ത്രി ഒന്നും അല്ലല്ലോ) നടന്നത് മാനഭംഗമല്ലത്രേ...!!!കുട്ടി നോര്‍മ്മലും ആയിരുന്നില്ല..!!! പ്രായപൂര്‍ത്തി ആയിട്ടും ഇല്ല ...പോരാത്തതിനു വഴി തെറ്റിയ കുട്ടിയും..!!! പ്രായപൂര്‍ത്തിയാവാത്ത ഒരു കുട്ടി ജയിലില്‍ പാമ്പും കോണിയും കളിച്ചു നടക്കുന്നുണ്ടെന്ന് പത്രത്തില്‍ വായിച്ചു.. പാവം കളിക്കട്ടെ.. കുട്ടിയല്ലേ... വലുതാവുമ്പോള്‍ തുറന്നു വിടാം.. അപ്പൊ ഏതെങ്കിലും കുട്ടികളെ rape ചെയ്യുമായിരിക്കും.. അപ്പോള്‍ പിടിക്കാം ..ശിക്ഷിക്കാം..അതാ നല്ലത്.. ഇവിടെ ഇപ്പോ പെണ്‍കുട്ടിക്കാണ് പ്രായ പൂര്‍ത്തി ആവാത്തത്.. പോരാത്തതിനു കുട്ടിയുടെ സമ്മതപ്രകാരമാണ് സംഭവങ്ങള്‍ നടന്നതും.. അപ്പൊ പിന്നെ പെണ്‍കുട്ടിയെല്ലേ കുറ്റം പറയാന്‍ പറ്റൂ.. ഇല വന്നു മുള്ളില്‍ വീണാലും മുള്ള് പോയി ഇലയില്‍ വീണാലും കേട് ഇലയ്ക്ക് തന്നെ.. അതായത് രണ്ടുപേരുടെ സമ്മതത്തോട് കൂടി ആണെങ്കില്‍ അത് നിയമത്തിന്‍റെ പരുതിയില്‍ വരില്ല എന്നാണോ?? അപ്പൊ പിന്നെ ബലാല്‍സംഗ വീരമാര്‍ കുറച്ചു കൂടി ക്ഷമ കാണിക്കുക . നിങ്ങള്‍ ആദൃം ഇരയെ കണ്ടെത്തുക ..പിന്നെ നന്നായി വളയ്ക്കുക...ഒടിഞ്ഞാല്‍ പിന്നെ സൂത്രത്തില്‍ കളയുക.. ഒരു നിയമവും നിങ്ങളെ ഒന്നും ചെയില്ല..
കാരണം രണ്ടുപേരുടെയും സമ്മതപ്രകാരം ആണല്ലോ എല്ലാം നടന്നത്.. നമ്മുടെ നിയമത്തിന്‍റെ ഒരു പോക്കേ.. ബഹുമാനപ്പെട്ട നീതിന്യായപീഠമേ നിനക്ക് കൂപ്പുകൈ ആത്മഗതം - ഇനി ഇതിന്‍റെ പേരില്‍ എന്നെ തൂക്കി കൊല്ലാനുള്ള വകുപ്പ് നമ്മുടെ നീതിന്യായത്തില്‍ ഉണ്ടോ എന്തോ ?? IPC എന്നോക്കെ സിനിമ യില്‍ കേട്ട പരിചയം മാത്രമേ ഉള്ളൂ... കേസ് വാദിക്കാന്‍ മുംബൈയില്‍ നിന്നും ഡല്‍ഹി യില്‍ നിന്നും പുലികളെ ഇറക്കാന്‍ എനിക്ക് ആരും ഇല്ല.. ഞാന്‍ ഒരു പാവം പ്രവാസിയാണേ ...

18 comments:

  1. പെണ്‍വാണിഭ കേസുകളും ബലാല്‍സംഘ കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നതിലും വായിക്കുന്നതിലും ആണ് മലയാളിക്ക് എന്നും താല്പര്യം .മാതൃകാപരമായ ശിക്ഷ ആര്‍കൊക്കെ കിട്ടുന്നു എന്ന് നമ്മള്‍ ആരും ചിന്തിക്കാറില്ല .
    പിന്നെ , നടക്കുന്ന കേസുകളെല്ലാം തന്നെ പീഡനങ്ങള്‍ ആണെന്ന് എനിക്ക് അഭിപ്രായം ഇല്ല .വളരെയധികം കേസുകള്‍ രാഷ്ട്രീയ നേട്ടത്തിനായി മാത്രം ഉപയോഗിക്കുന്നവയും ഉണ്ട് .

    ReplyDelete
  2. ദീപയോട് ഞാന്‍ പൂര്‍ണമായി യോജിക്കുന്നു.. നമ്മുടെ നിയമത്തിലെ പഴുതുകളാണ് ഇവിടെ ചൂണ്ടി കാണിച്ചിരിക്കുന്നത്..
    എന്തായാലും താളുകള്‍ തീ പൊരി പാറിച്ചു... ഉഗ്രന്‍...

    ReplyDelete
    Replies
    1. നന്ദി കൃഷ്ണകുമാര്‍

      Delete
  3. പീഡനക്കാലം..പീഡനക്കാലം...

    ReplyDelete
  4. ഫോണ്ട് സൈസ് അല്‍പ്പം കൂടി വലുതാക്കുക..

    ReplyDelete
    Replies
    1. തീര്‍ച്ചയായും അടുത്ത പ്രാവശ്യം ഫോണ്ട് സൈസ് കൂട്ടാം..നന്ദി

      Delete
  5. തെണ്ടി, ശുമ്പൻ,.........., ..........., ആരെയാ വിളിക്കുന്നത്?
    ബഹു നീതിപീഠത്തെ......
    കേസെടുത്ത് ജയിലിലടക്കും.. ഉം.........ഓർമ്മ വേണം
    അല്ല പിന്നെ.....

    ReplyDelete
    Replies
    1. എന്‍റെ കേസ് വാദിക്കാന്‍ മുംബൈയില്‍ നിന്നും വല്ലവരും മാനുഷിക പരിഗണന പറഞ്ഞു വരുമോ എന്തോ??

      Delete
  6. ലോകം പെൺകുഞ്ഞുങ്ങളോട് ചെയ്തുകൊണ്ടിരിക്കുന്നത് മാപ്പർഹിക്കാത്ത കാപാലികതയാണ്. ദീപയോട് യോജിക്കുന്നു.

    ഒപ്പം ‘നിറൈമൊഴി’എന്ന പെൺകുട്ടിയുടെ ഈ കഥ കൂടി വായിക്കൂ....

    http://www.jayandamodaran.blogspot.in/2013/02/blog-post.html

    ReplyDelete
    Replies
    1. വായിച്ചു..
      നിറൈമൊഴി വേദന തന്നുകൊണ്ട് കടന്നു പോയി..

      Delete
  7. വായിക്കാന്‍ കുറച്ചു പ്രയാസം. ചെറിയ ലാപ്‌ ആയത് കൊണ്ട് പ്രത്യേകിച്ചും
    അവസാനത്തെ അത്താണിയായി എന്നും കരുതിയിരുന്ന നീതിപീഠവും കൈവിടുമോ എന്ന ആശങ്ക

    ReplyDelete
    Replies
    1. കാഴ്ച്ച മറയ്ക്കപ്പെട്ട നീതിന്യായമേ ആ കെട്ടഴിച്ചു ഒന്ന് കണ്ണു തുറന്നു നോക്കൂ ...
      ഇതല്ലാതെ എന്ത് പറയാന്‍.....

      Delete
  8. അവസാനത്തെ അത്താണിയിലും പ്രതീക്ഷ നശിയ്ക്കുന്നു


    ഇനി കിം കരണീയം

    ReplyDelete
    Replies
    1. പ്രതീക്ഷ എന്ന മൂന്നക്ഷരമാണല്ലോ നമ്മളെ ജീവിപ്പിക്കുന്നതും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും..പക്ഷെ ഇപ്പോള്‍ അവസാന അത്താണിയില്‍ ഉള്ള എന്‍റെയും പ്രതീക്ഷ നശിക്കുന്നു...

      Delete
  9. പീഡനത്തിന്റെ പെരുമഴക്കാലത്ത് പ്രതിഷേധങ്ങള്‍ പലവിധം , അതിലൊന്നായി ഇതും നന്നായി പറഞ്ഞു ..

    ReplyDelete
    Replies
    1. നന്ദി അന്‍വറിക്ക ...

      Delete
  10. kollaam nannaayittundu...
    peedakare thookkikkollanam.. ingane vaayadikkunnavareyum...
    Pakshe enthu kondaanu nammude penkuttikal ithra budhishoonyaraakunnathu? Oru parichayavum illaathavarude koode naadu vidunnathu?

    ReplyDelete
  11. ആ കുട്ടിയുടെ പ്രായം അതായിരുന്നു.കാണുന്നത് മുഴുവന്‍ പ്രണയമായി തോന്നുന്ന പ്രായം.കുട്ടിയെ കുറ്റം പറയാന്‍ പറ്റില്ല.

    ReplyDelete