Tuesday 12 February 2013

എന്നെ കുറിച്ച് എന്ത് പറയാന്‍??




അച്ഛമ്മയുടെ അതിശയോക്തി കലര്‍ന്ന പഴങ്കഥകളില്‍ അത്ഭുതം കൂറുന്ന കണ്ണുകളോടെ സഞ്ചരിയ്ക്കുകയും അച്ഛച്ഛന്‍റെ  നാടന്‍ പാട്ടുകളുടെ ശീലുകളില്‍ താളം പിടിക്കുകയും ചെയ്തിരുന്ന ബാല്യം...അവിടേക്ക് തിരിഞ്ഞോടാന്‍ ഇപ്പോളും വെമ്പുന്ന ഒരു മനസ്സും ...

അടുക്കള പടിയിയിലിരുന്ന് ,പുതു മഴ മണ്ണിനെ കുളിരണ്ണിയിക്കുമ്പോള്‍ ആ മണം ആസ്വദിച്ച് ,മറ്റാരും കാണാതെ മഴയെ പുണരാന്‍ പുറത്തേക്കോടി 'ശ്യോ കുട യെടുക്കാന്‍  മറന്നെന്ന 'പതിവ് പല്ലവിയ്കൊപ്പം വിഷാദ ഭാവം മുഖത്തു വരുത്തി ,ഉള്‍ ചിരിയോടെ വീണ്ടും മഴയിലേക്ക്‌ ഊര്‍ ന്നിറങ്ങുകയും ചെയ്തിരുന്ന കൌമാരം  ...

മരണത്തെ വെറുക്കുന്ന  ഒരറ്റ  കാരണത്താല്‍ ജീവസ്സറ്റ ശരീരം കാണാന്‍ ഇഷ്ട പെടാത്ത ....ജീവിതത്തില്‍ ഒരു വട്ടം മാത്രം ആത്മാവ് വിട്ടകന്ന മുഷിഞ്ഞ ശരീരം കണ്ട ഓര്‍മകള്‍  ഇന്നും വേദനിപ്പിക്കുന്ന... ചെറിയ കാര്യങ്ങള്‍ക്കുപോലും ഒരു പാട് സന്തോഷിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്ന നാടന്‍  മനസ്സ് സൂക്ഷിക്കുന്ന ഒരു സാധാ നാട്ടിന്‍പുറത്തുക്കാരി ..

അവിടെ നിന്നും പെട്ടന്നൊരു ദിവസം പ്രവാസ ജീവിതത്തിലേക്ക് പറിച്ചു നടപ്പെട്ടു ...
   ആ മടുപ്പിക്കുന്ന ഒറ്റപെടലില്‍നിന്നും നാടിന്‍റെ പച്ചപ്പിലേക്കും നിഷ്കളങ്ക സ്നേഹത്തിലേക്കും  നോക്കി നെടുവീര്‍പ്പിടുകയും
ഗ്രഹാതുരത്വം എന്ന കായലില്‍ ഊളിയിട്ട്‌ ഓര്‍മ്മകള്ടെ ഒരു കുട്ട മീനുമായി  ദിവസവും പൊങ്ങിവരുകയും  ചെയ്യുന്ന ഇപ്പോളത്തെ ജീവിതം .. ..
ഇതൊക്കെയാണ് ഞാന്‍ ..

10 comments:

  1. Good one..............but rather i would say....... elam akkarapacha anu........

    ReplyDelete
  2. introduction നന്നായി...ഇനി കഥയിലേക്ക്‌ വരാം... അപ്പോള്‍ കഥ പറയൂ... എല്ലാ വിധ ആശംസകളും നേരുന്നു

    ReplyDelete
    Replies
    1. മാഷേ കഥകളുടെ കെട്ടു അഴിച്ചു കൊണ്ടിരിക്കുന്നു...പക്ഷെ ഒരു starting trouble..

      Delete
  3. അനുഭവങ്ങൾ അക്ഷരങ്ങളാകുമ്പോൾ ആധികാരികത കൂടിയേക്കാം. ആശംസകൾ..

    ReplyDelete
  4. ശരി
    ഇനിയും പറയൂ

    ReplyDelete
  5. 'ഗ്രഹാതുരത്വം എന്ന കായലില്‍ ഊളിയിട്ട്‌ ഓര്‍മ്മകള്ടെ ഒരു കുട്ട മീനുമായി ദിവസവും പൊങ്ങിവരു'മ്പോള്‍ കുറച്ചു നല്ല കഥകളോ കവിതകളോ കൂടി ഞങ്ങള്‍ക്കായി കൊണ്ടു വരണേ ..:)

    എല്ലാ വിധ ആശംസകളും നേരുന്നു ..

    ReplyDelete
  6. ആമുഖം നന്നായി !

    ഇനി പറയു...കഥയെവിടെ :)

    ReplyDelete
  7. There is an inner beauty in your words, pure and inborn....

    ReplyDelete