Sunday, 16 June 2013

പാത്തുമ്മയുടെ ടി ബികൾ

 

                     ഇ-മഷിയിൽ എട്ടാം ലക്കത്തിൽ പ്രസിദ്ധീകരിച്ചത്

                                     
                                     

                             


"ന്നെ ങ്ങട്ട് എടുത്തോളി ന്റെ പടച്ചോനേ "
പൂമുഖത്തേക്ക് കയറിയതും പാത്തുമ്മ യുടെ കരച്ചിൽ കേട്ട് അയാളൊന്ന് ഞെട്ടാതിരുന്നില്ല .
ന്തേ ന്താ ണ്ടായേ  ?"
"ങ്ങക്ക് ന്നോട് ത്തിരിയേലും സ്നേഹണ്ടോ ? അതെങ്ങനയാ ങ്ങക്ക് ചോറും കൂട്ടാന്നും ബക്കാൻ മാത്രോനല്ലോ മ്മള് ... " പാത്തുമ്മ ശക്തിയായി മൂക്ക് ചീറ്റി തട്ട തലപ്പ്‌ കൊണ്ട് മൂക്കും കണ്ണും തുടച്ചു .
യ്യ് മനുശനെ എടങ്ങാറ് ആക്കാണ്ടെ കാര്യം പറ പാത്തുമ്മ .. "
അയാൾ അക്ഷമനായി ..
ന്നാലും ഇത്രേ കാലായിട്ട് ങ്ങക്ക് അത് തോന്നിലല്ലോ .. ഇതില് ബേദം ക്ക് കൊറച്ച്  ബെസം  ബാങ്ങി തരായിരുന്നു ങ്ങക്ക് "
അന്ന് വരെ ചെയ്ത എല്ലാ മഹാപാതകങ്ങളും റിവൈണ്ട്  അടിച്ച്  അയാളുടെ മനസ്സിൽ കൂടി കടന്നു പോയി . ഇതിൽ ഏതായിരിക്കും പാത്തുമ്മ അറിഞ്ഞിട്ടു ഉണ്ടാവുക . ഒരു നിമിഷം തൊണ്ടയിലെ വെള്ളം വറ്റിയ പോലെ തോന്നി അയാൾക്ക്   . കു റച്ചു വെള്ളം ചോദിച്ചാലോ ? വേണ്ട സന്ദർഭം  മോശമാണ് . തൽകാലം അയാൾ  ഉമിനീരു ഇറക്കി ദാഹം തീർത്തു . എന്നാലും എതായിരിക്കും അറിഞ്ഞിട്ടുണ്ടാവുക .. ചോദിക്കുക തന്നെ ..
"ആദ്യം യ്യ് കരച്ചില് നിർത്ത് ..ന്നട്ട് കാര്യം പറ ""
ശബ്ദം മയപെടുത്തി അയാൾ പാത്തുമ്മ യോട് പറഞ്ഞു  .
ഈ പെരല് ഒര് ടി ബി ണ്ടോ ?ങ്ങള് പറ "
"ന്ത്‌ ?"
അയാൾ വാ പൊളിച്ചു
"ങ്ങള് ന്താ മൻസാ  കുന്തം ബിയുങ്ങിയ പോലെ നിക്കണെ ?ഞാ പറേണ   ബലതും ഇങ്ങള് കേട്ടോ ?"
അയാളുടെ തോളത്ത് പിടിച്ചു കുലുക്കി കൊണ്ട് പാത്തുമ്മ ചൊദിച്ചു .
ആ ചോദ്യം അയാളെ സംഭവ സ്ഥലത്തേക്ക് കൊണ്ട് വന്നെങ്കിലും സംശയം പിന്നെയും ബാക്കിയായി .
"ന്റെ പാത്തുമ്മ പിന്നെ ആ ഇരിക്കുന്നത് എന്താ  ടി ബി അല്ലെ ?"
"ആ ടി ബി അല്ല . കൊറേ ടി ബി ബരൂലെ അത് .. "
"കൊറേ ടി ബി യോ ? അതെന്താ ന്റെ റബ്ബേ "
അയാൾ അന്തം വിട്ടു പാത്തുമ്മയുടെ മുഖത്തേക്ക് നോക്കി .
"ങ്ങളെ ന്താ  പൊട്ടൻ കടിച്ചോ ?"അല്ലേല്ലും ഞാ ന്ത് പറഞ്ഞാലും ങ്ങല്ക്ക് പിടികൂലല്ലോ .."
വീണ്ടും കൊടുംകാറ്റും പേമാരിക്കും ഉള്ള സാധ്യത ഒരു വിദഗ്ദ  കാലാവസ്ഥ നിരീക്ഷകന്റെ പാടവത്തോട് കൂടി അയാൾ മനസ്സിൽ ആക്കി .
"ക്ക് സത്യായിട്ടും പുടി കിട്ടിട്ട്ല്ല ന്റെ പാത്തുമ്മ "
അയാൾ പാത്തുമ്മ യുടെ തലയിൽ കൈവച്ചു പറഞ്ഞു
"അല്ലേല്ലും ഇപ്പോ ഞാ ബരേനെ ഒന്നും  ങ്ങക്ക് പുടി കിട്ടാറിലല്ലോ ?"
"ഒരറ്റ കീറ് വച്ച് തരും മ്മള് .. കാര്യം പറയടി "
അയാളുടെ ക്ഷമ യുടെ കടിഞ്ഞാണ്‍ വിട്ടു .
"ന്ന ന്നെ ണ്ട് തല്ലി കൊന്നോള്ളി .. കൊല്ലി .. കൊല്ലിന്ന്  .. "
നെഞ്ചത്ത് രണ്ട് കൊട്ടും  മൂക്ക് ചീറ്റലു മായി അയാൾക്ക്‌ നേരെ പാത്തുമ്മ പാഞ്ഞടുത്തു .
രംഗം പന്തിയല്ല എന്ന് മനസിലായതോടെ അയാൾ പതുക്കെ മനസ് ശാന്തമാക്കി .
"യ്യ് പറ ഏത്  ടി ബി യാ അനക്ക് ബേണ്ടെ ?"
"ബടെ മ്മളെ സാന്തേന്റെ പൊരേല് പുതേ ടി ബി വന്ക്കുണ് .. അയില്  കൊറേ സിനിമേം പാട്ടും ഒക്കെ കാണാ . "ങ്ങക്ക് ഇസ്റ്റല്ല പന്ത് കളിം അയില് ണ്ട് "
അയാളെ ഒന്ന് സുഖിപ്പിച്ചു പാത്തുമ്മ .
"കേബിൾ ടി വി ആണോ യ്യ് പറയണേ "
"ആ അതെന്നെ അതെന്നെ .. "
പാത്തുമ്മ കണ്ണ് തുടച്ചു
ആയിനാണോ യ്യ് ഇത്രയും എടങ്ങാറ് ണ്ടാക്ക്യെ ?"
ഓളെ പെരേല്  ടി ബി ബാങ്ങ്യ  ന്റെ പെരേലും ബേണ്ടെ ?"
സ്ത്രീ കളുടെ സ്വോത്സിദ്ധമായ സ്വോഭാവത്തോട് കൂടി പാത്തുമ്മ മൊഴിഞ്ഞു .
"ഓളെ പെരേല് കെട്ടിക്കാൻ പ്രായത്തില് ഒരുത്തിണ്ട് .. അത് ബച്ചിട്ടു അന്നെ ഒന്നൂടി കെട്ടിക്കാൻ പറ്റോ പാത്തുമ്മ ?"
അയാള്ക്ക് ചിരി അടക്കാൻ ആയില്ല ..
"ങ്ങള് ന്ത്‌ ബേണ്ടാ തീനാ ന്നും  പറയ്‌ന് .. "
പാത്തുമ്മ മുഖം ചുളിച്ചു .
"അല്ല ബടെ കെട്ടിക്കാൻ പ്രായത്തില് യ്യ് മാത്രല്ലേ ള്ളൂ .. "
അയാൾ പൊട്ടിച്ചിരിച്ചു  .
"ന്തായാലും ന്റെ ബീവിന്റെ പൂതി സാധിപ്പിച്ചു തരുന്നതിലല്ലെ  ന്റെ സന്തോസം .. നാളെ തന്നെ അന്റെ കൊറേ ടി ബി ഇവിടെ എത്തും  പോരെ .. "
അയാൾ സ്നേഹത്തോടെ അവളുടെ കവിളിൽ നുള്ളി .
"ങ്ങക്ക് ബെസക്ക് ന് ല്ലേ ? കയ് ച്ചിലല്ലോ ? കഞ്ഞി എടുത്തു വെക്കാ .. കുളിച്ചിട്ട് ബരി .. "
മറുപടിക്ക് കാത്തു നില്ക്കാതെ പാത്തുമ്മ കഞ്ഞി എടുക്കാനായി അടുക്കളയിലേക്ക് പൊയി.
ഒരു ചെറു പുഞ്ചിരി യോടെ അയാൾ കുളിമുറിയിലേക്കും ..
50 comments:

 1. ഹ ഹ കൊള്ളാം, ന്നാലും ആ പഴയ മലപ്പുറം മൊഹബ്ബത്തിന്റെ അത്ര വന്നില്ല ട്ടാ.. ങ്ങളെ മാസ്റ്റർപീസ് ആ ലവ് സ്റ്റോറി തന്നെ.. ന്നാലും ന്റെ പാത്തുമ്മാ ആ പാവം മൻസനെ ങ്ങനെ ഇട്ട് പുക്കാറാക്കണ്ടാർന്നു. :)

  ReplyDelete
  Replies
  1. നന്ദി റെയ്നീ

   Delete
 2. ഞാൻ ഇ -മഷിയിൽ വായിച്ചായിരുന്നു
  കൊള്ളാം അസ്സലായി ഈ എറനാടൻ ശൈലി
  എന്റെ നാട്ടുഭാഷ ആയതുകാരണം എനിക്ക് നന്നായി ആസ്വദിച്ചു വായിക്കാൻ കഴിഞ്ഞു

  ReplyDelete
  Replies
  1. എന്‍റെയും നാട്ടുഭാഷ ഇത് തന്നെയാണ് ഇടശ്ശേരിക്കാരാ..ആ ഭാഷ ഉപയോഗിക്കുമ്പോള്‍ മറ്റെനെന്തിനെകാളും സുഖം തോന്നുന്നു .നന്ദി ..

   Delete
 3. കഷ്ടപ്പെട്ട് ബുദ്ധിമുട്ടി വായിച്ചെടുത്തു
  കൊള്ളാം

  ReplyDelete
  Replies
  1. നന്ദി അജിത്തെട്ടാ..

   Delete
 4. കൊള്ളാം..
  നാട്ടു ഭാഷയുടെ സൌന്ദര്യവും , സുഖവും...
  പക്ഷേ പെട്ടെന്ന് തീര്‍ന്നത് പോലെ.. ഇത്തിരി കൂടി ആവാര്‍ന്ന് തോന്നി.

  ആശംസകള്‍..
  ഇനീം എഴുതാന്‍..

  ReplyDelete
  Replies
  1. നന്ദി സമീരന്‍

   Delete
 5. ഇവിടെ ആദ്യം .
  സമയം പോലെ മുന്നത്തെ പോസ്റ്റുകൾ വായിക്കാം .
  ഒരു ചെറിയ തമാശ കഥ എന്ന നിലയിൽ ഇത് നന്നായി .
  :)

  ReplyDelete
  Replies
  1. നന്ദി ചെറുവാടി ..ഇനിയും വരണം ..

   Delete
 6. നേരെത്തെ ഇ മഷിയില്‍ വായിച്ചിരുന്നു നിഷ്കളങ്ക നര്‍മം ദീപ

  ReplyDelete
  Replies
  1. നന്ദി മൂസക്കാ

   Delete
 7. ന്നാലും ന്റെ പാത്തുമ്മാ .. അന്‍റെ ഒരു പൂതി

  ReplyDelete
 8. This comment has been removed by the author.

  ReplyDelete
 9. ആദ്യമായാണ്‌ .. തമാശ ഇഷ്ടവുമാണ് .. ആശംസകൾ .

  ReplyDelete
  Replies
  1. നന്ദി ശിഹാബ്മദാരി

   Delete
 10. എനിക്കിഷ്ടായി പാത്തുമ്മയെ.
  ഞങ്ങളെയും വല്ലപ്പോഴും വന്നു കടാക്ഷിക്കു ട്ടോ

  ReplyDelete
  Replies
  1. നന്ദി .. വന്നിരുന്നു ഞാന്‍ അവിടെ.

   Delete
 11. വായിച്ചിരുന്നു
  ആശംസകൾ

  ReplyDelete
  Replies
  1. നന്ദി ഷാജിഅത്താണിക്കല്‍

   Delete
 12. ഏറനാടന്‍ ശൈലി ശരിക്കും എഴുതി ഫലിപ്പിച്ചു, തിടുക്കപ്പെട്ടു എഴുതി പെട്ടെന്ന് തീര്‍ത്തത് പോലെ , രസം പിടിച്ചു വരുംബോയെക്കും നിര്‍ത്തിക്കളഞ്ഞു ,...ഇഷ്ടായീട്ടോ പാത്തുമ്മയുടെ ടി ബി കള്‍

  ReplyDelete
  Replies
  1. നന്ദി അന്‍വര്‍

   Delete
 13. ഇ-മഷിയില്‍ വായിച്ചതാണ്. നാടന്‍ ശൈലിയിലുള്ള അവതരണം നന്നായി... ആശംസകള്‍...

  ReplyDelete
  Replies
  1. നന്ദി റിയാസ്ജി

   Delete
 14. വെറുതെ മനുഷ്യനെ ബേജാറാക്കി ;)

  ReplyDelete
  Replies
  1. നന്ദി നിയാസ്

   Delete
 15. മലപ്പുറം ഭാഷ അതേപടി അച്ചടിച്ചു അല്ലേ, രസകരം.

  ReplyDelete
  Replies
  1. അതേ എന്‍റെ നാട്ടുഭാഷ..

   Delete
 16. Hathu kollaam changaathi... nannayittundaayirunnu...
  pakshe thaankalude aa bhaasha manassilaakkaan alpam kashtam unde..

  ReplyDelete
  Replies
  1. നന്ദി സന്തോഷ്‌

   Delete
 17. "ഓളെ പെരേല് കെട്ടിക്കാൻ പ്രായത്തില് ഒരുത്തിണ്ട് .. അത് ബച്ചിട്ടു അന്നെ ഒന്നൂടി കെട്ടിക്കാൻ പറ്റോ പാത്തുമ്മ ?"

  ഇഷ്ടായി

  ReplyDelete
 18. തനി നാടന്‍ കഥ ..ആശംസകള്‍

  ReplyDelete
 19. adipoliyaayittund...aashamsakal..

  ReplyDelete
 20. രസകരം ഈ ശൈലിയും എഴുത്തും

  ReplyDelete
 21. ഒരു ഇടത്തരം മുസ്ലിം കുടുംബത്തിൽ പത്തു മിനിറ്റ് നിന്നതു പോലെ...

  ReplyDelete
 22. പാത്തുമ്മയുടെ കേബിള്‍ ടിവി പുരാണം ഇഷ്ടമായി ,ആ ഭാഷ ശൈലി എനിക്ക് വളരെ ഇഷ്ടമായി കേട്ടോ ,രസകരം തന്നെ
  ഹൃദയംഗമമായ ആശംസകള്‍
  ഓണാശംസകള്‍

  ReplyDelete
 23. ohhhhhh......wonderful narration of language....i was searching for some wrong spelled words which totally spoil the beuty of the work...but u have done it wonderfully.......ഈയ് ബല്ലാത്ത സാധനം തന്നെ......

  ReplyDelete
 24. കോഴിക്കോ ടു കാരിയായ എനിക്ക് ഇഷ്ടമുള്ള ഭാഷാപ്രയോഗം.
  പാത്തുമ്മയെ ഇഷ്ടായീട്ടോ

  ReplyDelete
 25. നാട്ടു ഭാഷ മനോഹരം...rr

  ReplyDelete
 26. നന്നയി എഴുതി ...അഭിനന്ദനങ്ങൾ ..
  ഇതാണ് എന്റെ ബ്ലോഗ്‌ ...താങ്കൾ വായിക്കുമല്ലോ

  http://www.vithakkaran.blogspot.in/

  ReplyDelete
 27. കഥ വളരെ വളരെ നന്നായി.

  ReplyDelete
 28. സമകാലികം എന്ന് പറയാൻ പറ്റില്ല. കഥയുടെ വിഷയത്തിനു കുറെ പഴക്കം തോന്നിക്കുന്നു. പക്ഷെ, ഭാഷ (സ്വന്തം നാട്ടു ഭാഷ ആയാൽ പോലും) ഇച്ചിരി ഓവർ ആക്കിയിട്ടുണ്ട്. ഭാവുകങ്ങൾ

  ReplyDelete
 29. Hello sir, Please visit http://goo.gl/forms/wvLeflqzRF

  ReplyDelete