ഇ-മഷിയിൽ എട്ടാം ലക്കത്തിൽ പ്രസിദ്ധീകരിച്ചത്
"ന്നെ ങ്ങട്ട് എടുത്തോളി ന്റെ പടച്ചോനേ "
പൂമുഖത്തേക്ക് കയറിയതും പാത്തുമ്മ യുടെ കരച്ചിൽ കേട്ട് അയാളൊന്ന് ഞെട്ടാതിരുന്നില്ല .
ന്തേ ന്താ ണ്ടായേ ?"
"ങ്ങക്ക് ന്നോട് ത്തിരിയേലും സ്നേഹണ്ടോ ? അതെങ്ങനയാ ങ്ങക്ക് ചോറും കൂട്ടാന്നും ബക്കാൻ മാത്രോനല്ലോ മ്മള് ... " പാത്തുമ്മ ശക്തിയായി മൂക്ക് ചീറ്റി തട്ട തലപ്പ് കൊണ്ട് മൂക്കും കണ്ണും തുടച്ചു .
യ്യ് മനുശനെ എടങ്ങാറ് ആക്കാണ്ടെ കാര്യം പറ പാത്തുമ്മ .. "
അയാൾ അക്ഷമനായി ..
ന്നാലും ഇത്രേ കാലായിട്ട് ങ്ങക്ക് അത് തോന്നിലല്ലോ .. ഇതില് ബേദം ക്ക് കൊറച്ച് ബെസം ബാങ്ങി തരായിരുന്നു ങ്ങക്ക് "
അന്ന് വരെ ചെയ്ത എല്ലാ മഹാപാതകങ്ങളും റിവൈണ്ട് അടിച്ച് അയാളുടെ മനസ്സിൽ കൂടി കടന്നു പോയി . ഇതിൽ ഏതായിരിക്കും പാത്തുമ്മ അറിഞ്ഞിട്ടു ഉണ്ടാവുക . ഒരു നിമിഷം തൊണ്ടയിലെ വെള്ളം വറ്റിയ പോലെ തോന്നി അയാൾക്ക് . കു റച്ചു വെള്ളം ചോദിച്ചാലോ ? വേണ്ട സന്ദർഭം മോശമാണ് . തൽകാലം അയാൾ ഉമിനീരു ഇറക്കി ദാഹം തീർത്തു . എന്നാലും എതായിരിക്കും അറിഞ്ഞിട്ടുണ്ടാവുക .. ചോദിക്കുക തന്നെ ..
"ആദ്യം യ്യ് കരച്ചില് നിർത്ത് ..ന്നട്ട് കാര്യം പറ ""
ശബ്ദം മയപെടുത്തി അയാൾ പാത്തുമ്മ യോട് പറഞ്ഞു .
ഈ പെരല് ഒര് ടി ബി ണ്ടോ ?ങ്ങള് പറ "
"ന്ത് ?"
അയാൾ വാ പൊളിച്ചു
"ങ്ങള് ന്താ മൻസാ കുന്തം ബിയുങ്ങിയ പോലെ നിക്കണെ ?ഞാ പറേണ ബലതും ഇങ്ങള് കേട്ടോ ?"
അയാളുടെ തോളത്ത് പിടിച്ചു കുലുക്കി കൊണ്ട് പാത്തുമ്മ ചൊദിച്ചു .
ആ ചോദ്യം അയാളെ സംഭവ സ്ഥലത്തേക്ക് കൊണ്ട് വന്നെങ്കിലും സംശയം പിന്നെയും ബാക്കിയായി .
"ന്റെ പാത്തുമ്മ പിന്നെ ആ ഇരിക്കുന്നത് എന്താ ടി ബി അല്ലെ ?"
"ആ ടി ബി അല്ല . കൊറേ ടി ബി ബരൂലെ അത് .. "
"കൊറേ ടി ബി യോ ? അതെന്താ ന്റെ റബ്ബേ "
അയാൾ അന്തം വിട്ടു പാത്തുമ്മയുടെ മുഖത്തേക്ക് നോക്കി .
"ങ്ങളെ ന്താ പൊട്ടൻ കടിച്ചോ ?"അല്ലേല്ലും ഞാ ന്ത് പറഞ്ഞാലും ങ്ങല്ക്ക് പിടികൂലല്ലോ .."
വീണ്ടും കൊടുംകാറ്റും പേമാരിക്കും ഉള്ള സാധ്യത ഒരു വിദഗ്ദ കാലാവസ്ഥ നിരീക്ഷകന്റെ പാടവത്തോട് കൂടി അയാൾ മനസ്സിൽ ആക്കി .
"ക്ക് സത്യായിട്ടും പുടി കിട്ടിട്ട്ല്ല ന്റെ പാത്തുമ്മ "
അയാൾ പാത്തുമ്മ യുടെ തലയിൽ കൈവച്ചു പറഞ്ഞു
"അല്ലേല്ലും ഇപ്പോ ഞാ ബരേനെ ഒന്നും ങ്ങക്ക് പുടി കിട്ടാറിലല്ലോ ?"
"ഒരറ്റ കീറ് വച്ച് തരും മ്മള് .. കാര്യം പറയടി "
അയാളുടെ ക്ഷമ യുടെ കടിഞ്ഞാണ്‍ വിട്ടു .
"ന്ന ന്നെ ണ്ട് തല്ലി കൊന്നോള്ളി .. കൊല്ലി .. കൊല്ലിന്ന് .. "
നെഞ്ചത്ത് രണ്ട് കൊട്ടും മൂക്ക് ചീറ്റലു മായി അയാൾക്ക് നേരെ പാത്തുമ്മ പാഞ്ഞടുത്തു .
രംഗം പന്തിയല്ല എന്ന് മനസിലായതോടെ അയാൾ പതുക്കെ മനസ് ശാന്തമാക്കി .
"യ്യ് പറ ഏത് ടി ബി യാ അനക്ക് ബേണ്ടെ ?"
"ബടെ മ്മളെ സാന്തേന്റെ പൊരേല് പുതേ ടി ബി വന്ക്കുണ് .. അയില് കൊറേ സിനിമേം പാട്ടും ഒക്കെ കാണാ . "ങ്ങക്ക് ഇസ്റ്റല്ല പന്ത് കളിം അയില് ണ്ട് "
അയാളെ ഒന്ന് സുഖിപ്പിച്ചു പാത്തുമ്മ .
"കേബിൾ ടി വി ആണോ യ്യ് പറയണേ "
"ആ അതെന്നെ അതെന്നെ .. "
പാത്തുമ്മ കണ്ണ് തുടച്ചു
ആയിനാണോ യ്യ് ഇത്രയും എടങ്ങാറ് ണ്ടാക്ക്യെ ?"
ഓളെ പെരേല് ടി ബി ബാങ്ങ്യ ന്റെ പെരേലും ബേണ്ടെ ?"
സ്ത്രീ കളുടെ സ്വോത്സിദ്ധമായ സ്വോഭാവത്തോട് കൂടി പാത്തുമ്മ മൊഴിഞ്ഞു .
"ഓളെ പെരേല് കെട്ടിക്കാൻ പ്രായത്തില് ഒരുത്തിണ്ട് .. അത് ബച്ചിട്ടു അന്നെ ഒന്നൂടി കെട്ടിക്കാൻ പറ്റോ പാത്തുമ്മ ?"
അയാള്ക്ക് ചിരി അടക്കാൻ ആയില്ല ..
"ങ്ങള് ന്ത് ബേണ്ടാ തീനാ ന്നും പറയ്‌ന് .. "
പാത്തുമ്മ മുഖം ചുളിച്ചു .
"അല്ല ബടെ കെട്ടിക്കാൻ പ്രായത്തില് യ്യ് മാത്രല്ലേ ള്ളൂ .. "
അയാൾ പൊട്ടിച്ചിരിച്ചു .
"ന്തായാലും ന്റെ ബീവിന്റെ പൂതി സാധിപ്പിച്ചു തരുന്നതിലല്ലെ ന്റെ സന്തോസം .. നാളെ തന്നെ അന്റെ കൊറേ ടി ബി ഇവിടെ എത്തും പോരെ .. "
അയാൾ സ്നേഹത്തോടെ അവളുടെ കവിളിൽ നുള്ളി .
"ങ്ങക്ക് ബെസക്ക് ന് ല്ലേ ? കയ് ച്ചിലല്ലോ ? കഞ്ഞി എടുത്തു വെക്കാ .. കുളിച്ചിട്ട് ബരി .. "
മറുപടിക്ക് കാത്തു നില്ക്കാതെ പാത്തുമ്മ കഞ്ഞി എടുക്കാനായി അടുക്കളയിലേക്ക് പൊയി.
ഒരു ചെറു പുഞ്ചിരി യോടെ അയാൾ കുളിമുറിയിലേക്കും ..